Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡോറ - ബുജി അനുകരണം; നാടുകാണാനിറങ്ങി നാലാം ക്ലാസ്സുകാർ, രക്ഷകനായി ഓട്ടോഡ്രൈവര്‍

11:40 AM Jun 07, 2024 IST | Online Desk
Advertisement

കൊച്ചി: കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളാണ് ഡോറയും ബുജിയും ഇവരെ അനുകരിച്ച് നാടുകാണാനിറങ്ങി നാലാം ക്ലാസ്സുകാർ. ആമ്പല്ലൂരിലാണ് സംഭവം. കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ട ശേഷം നാടുചുറ്റിക്കാണാനിറങ്ങുകയായിരുന്നു. ഇരുവരും സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി ആമ്പല്ലൂരിലെത്തിയപ്പോഴേക്കും കയ്യിൽ ഉണ്ടായിരുന്ന കാശൊക്കെ തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ കുട്ടികൾ കോക്കാടൻ ജെയ്സൻ എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയിൽ കയറി.

Advertisement

സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ കുട്ടികൾ തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും പറഞ്ഞു. അത് കുഴപ്പമില്ലെന്ന് പറഞ്ഞ ജെയ്സണ് കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് കുട്ടികളുടെ സ്കൂൾ ഐഡി കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു.

Tags :
keralanews
Advertisement
Next Article