Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റിപ്പോർട്ടർ ടിവിയിലെ വാര്‍ത്താവതരണത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ റിപ്പോർട്ട് തേടി

03:30 PM Jan 10, 2025 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തിനിടെ റിപ്പോർട്ടർ ടിവിയിലെ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍ സ്വമേധയാ കേസെടുത്തു. കലോത്സവത്തിലെ ഒപ്പന മത്സരത്തിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ അരുണ്‍കുമാര്‍ നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാര്‍ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ടു തേടി.

Advertisement

Tags :
featuredkeralanews
Advertisement
Next Article