For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സാലറി ചലഞ്ച് തുക വകമാറ്റിയെന്ന് സംശയം; CMDRF വെബ്സൈറ്റിൽ സ്വരൂപിച്ച തുക രേഖപ്പെടുത്തിയിട്ടില്ല

02:58 PM Sep 16, 2024 IST | Online Desk
സാലറി ചലഞ്ച് തുക വകമാറ്റിയെന്ന് സംശയം  cmdrf വെബ്സൈറ്റിൽ സ്വരൂപിച്ച തുക രേഖപ്പെടുത്തിയിട്ടില്ല
Advertisement
Advertisement

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക 379 കോടി. CMDRF വെബ്സൈറ്റിൽ ഇത് കൃത്യമായി കാണിച്ചിട്ടുമുണ്ട്. ഈ തുക മുഴുവൻ സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നുമാണ്. ഈ ഘട്ടത്തിലാണ് ചില സംശയങ്ങൾ ഉയരുന്നത്.

സാലറി ചലഞ്ചിലൂടെ ലഭിച്ച പണത്തിന്റെ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. വയനാട് ഉരുൾപൊട്ടലിന് പിന്നാലെയാണ്, പുനരധിവാസത്തിനായി സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. 52 ശതമാനത്തോളം പേർ സാലറി ചലഞ്ചിൽ പങ്കെടുത്തു എന്ന വിവരവും പുറത്ത് വന്നിരുന്നു.എന്നാൽ പ്രസ്തു‌തുത സാലറി ചലഞ്ചിലൂടെ സമാാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല എന്നത് വെബ്സൈറ്റിൽ നിന്ന് വ്യക്തം. പുനരധിവാസത്തിനായി 379.04 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ ലഭിച്ചത്. ഇത് പൊതുജനങ്ങളുടെ സംഭാവനയാണ് എന്നും വെബ്സൈറ്റിൽ നിന്ന് വ്യക്തം.

സാലഞ്ച് ചലഞ്ചിന്റെ തുക ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അത് വെബ്സൈറ്റിൽ കാണിക്കേണ്ടതാണ്. എന്നാൽ സൈറ്റിൽ അതില്ല. ഇതോടെയാണ് സാലറി ചലഞ്ചിൽ നിന്ന് ലഭിച്ച പണം എവിടെ എന്ന ചോദ്യം ഉയരുന്നത്. ഈ പണം സർക്കാർ വകമാറ്റിയോ എന്നതടക്കമുള്ള ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

വയനാട് ദുരന്തബാധിത മേഖലകളിലെ പുനർനിർമാണത്തിനായി ജീവനക്കാർക്കിടയിൽ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് സർക്കാർ തന്നെ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സമ്മതംമൂളിയവർ 52 ശതമാനം പേർ മാത്രമാണ്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ആകെ 5,32,207 ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ 500 അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. എന്നാൽ അതുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം.അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സർക്കാർ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.