Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വില്പനയ്ക്കു കൊണ്ടു വന്നതാണോയെന്ന് സംശയം; കാണാതായ രണ്ടുവയസ്സുകാരിക്ക് ഡി.എൻ.എ. പരിശോധന

11:40 AM Feb 22, 2024 IST | Online Desk
Advertisement

ചാക്കയില്‍ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയുടെ ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തതായി റിപ്പോർട്ട്. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും എന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞിന്റെ രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ സാമ്പിള്‍ അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. കുഞ്ഞിനെ വില്‍പ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിലെത്തിയെന്നതില്‍ അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല. ആരെങ്കിലും കൊണ്ടിട്ടതാണോയെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ പോറലേറ്റ പാടുകളൊന്നുമില്ല. കുഞ്ഞ് എങ്ങനെ ഓടയിലെത്തിയെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി.സി.പി. നിധിൻ രാജ് വ്യക്തമാക്കി.

Advertisement

അതേസമയം അന്വേഷണം കഴിയുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കള്‍ക്ക് പോലീസ് നിർദേശം നല്‍കി. സംഭവത്തില്‍ കൂട്ടത്തിലുള്ളയാളുകളെ സംശയമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags :
kerala
Advertisement
Next Article