For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്ത്രീധന പീഡനം; മലയാളി കോളജ് അധ്യാപിക ജീവനൊടുക്കി

10:50 AM Oct 24, 2024 IST | Online Desk
സ്ത്രീധന പീഡനം  മലയാളി കോളജ് അധ്യാപിക ജീവനൊടുക്കി
Advertisement

നാഗർകോവിൽ: സ്ത്രീധന പീഡനത്തെ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി 25കാരി ശ്രുതിയെയാണ് ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

Advertisement

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനംകുറഞ്ഞുപോയെന്ന കരാരണത്താൽ കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നിരന്തരമായി പലതരത്തിലുള്ള പീഡനങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറയുമായിരുന്നു പക്ഷെ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺ സന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.