നാപ്കോൺ ഒറേഷൻ പുരസ്ക്കാരം ഡോ. ബി. ജയപ്രകാശിന്
കോയമ്പത്തൂർ: നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഇൻഡ്യയുടെ ( എൻ.സി.സി.പി - ഐ ) ഈ വർഷത്തെ പ്രൊഫ: എൻ.കെ. കട്ട്യാർ ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ . ബി . ജയപ്രകാശ് അർഹനായി. സംഘടനയുടെ ആഭിമുഖ്യത്തിൽ നവംബർ 21 മുതൽ 24 വരെ കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ കോൺഫറൻസ് 'നാപ്കോൺ 2024' ൽ വെച്ച് ' ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന രോഗാവസ്ഥ നേരത്തേ നിർണയിക്കുന്നതിൽ നൂതന സി.റ്റി സാങ്കേതികവിദ്യയുടെ പങ്ക് ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ നിയുക്ത പ്രസിഡന്റായ ഡോ. ജയപ്രകാശ് വർക്കല സ്വദേശിയാണ്. റീജണൽ കാൻസർ സെന്ററിലെ പത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സിന്ധു നായരാണ് ഭാര്യ. ലണ്ടനിൽ ബി.ബി.സി യിൽ എഞ്ചിനീയറായ സിദ്ദാർത്ഥ് , ടെക്നോപാർക്കിൽ ജർമൻ ഭാഷാ തർജ്ജമ മേഖലയിൽ ജോലി ചെയ്യുന്ന കാർത്തിക എന്നിവർ മക്കൾ.