For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡോ.വന്ദന ദാസ് കൈാലപാതകം: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

12:01 PM Nov 11, 2024 IST | Online Desk
ഡോ വന്ദന ദാസ് കൈാലപാതകം  പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Advertisement

കൊല്ലം: കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കഴിഞ്ഞതവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Advertisement

വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന അഭിഭാഷകന്‍ ബി എ ആളൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.