Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

31 മീറ്റർ തുരന്നു, അവശേഷിക്കുന്നത് 55 മീറ്റർ, ഡ്രില്ലിം​ഗ് പ്രതിസന്ധി മറികടക്കുന്നു

03:23 PM Nov 27, 2023 IST | veekshanam
Advertisement

ഡെറാഡൂൺ: സിൽക്കിയാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളും പുറംലോകവും തമ്മിലുള്ള അകലം കഷ്ടിച്ച് 86 മീറ്റർ. അതിൽ 31 മീറ്റർ ഭാ​ഗം തുരന്ന് ചെറിയ പൈപ്പ് സ്ഥാപിച്ചു. അവശേഷിക്കുന്ന ഭാ​ഗത്തെ തടസങ്ങൾ എന്നു തീരുമെന്ന് ഒരുറപ്പുമില്ല. എന്നായാലും ഈ ദൗത്യം പൂർത്തിയാക്കുന്നതു വരെ തകർന്ന ടണലിൽ കുടുങ്ങി കി‌ടക്കുന്നവരുടെ ജീവൻ നിലനിർത്തണമെന്ന പ്രാർഥനയിലാണ് ഉറ്റവർ.
പാറ തുരക്കുന്ന യന്തം ടണലിൽ കുരുങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസമായി ഡ്രില്ലിം​ഗ് മുടങ്ങാൻ കാരണം. അല്ലായിരുന്നെങ്കിൽ ഇതിനകം തന്നെ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നു. അതേ സമയം, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരും ഉത്തരഖണ്ഡ് സർക്കാരും പരാജയപ്പെട്ടെന്ന വിമർശനവും ഉയരുന്നുണ്ട്. മനുഷ്യ നിർമിതമായ ഒരു തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് 16 ദിവസമായി. ഇതുവരെ അവരെ പുറത്തെത്തിക്കാൻ കഴിയാത്തത് ഇന്ത്യയുടെ സാങ്കതിക രം​ഗത്തെ വലിയ വീഴ്ച തന്നെയാണ്.
കുടുങ്ങി കി‌ടക്കുന്ന തൊഴിലാളികളിൽ 15 പേർ ജാർഖണ്ഡിൽ നിന്നുള്ളവരാണ്. ഒഡിശയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള അഞ്ചു പേർ വീതമുണ്ട്. ഉത്തരഖണ്ഡിൽ നിന്നും അസമിൽ നിന്നും രണ്ടു പേർ വീതവും ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരാളുമാണ് ടണലിലുള്ളത്. സ്കിൽഡ് വിഭാ​ഗത്തിൽ 24,000 രൂപയും ലേബർ വിഭാ​ഗത്തിൽ 18,000 രൂപയുമാണ് ഇവരുടെ ശമ്പളം. തകരാർ സംഭവിച്ച പൈപ്പിന്റെ 1.5 മീറ്റർ ഭാ​ഗം മുറിച്ചു മാറ്റി. ഇനി പുതിയ ഡ്രില്ലിം​ഗ് മെഷീൻ സ്ഥാപിച്ച് അതുവഴി റാറ്റ് ഹോൾ മൈനേഴ്സ് എന്നറിയപ്പെടുന്ന രക്ഷാ പ്രവർത്തകരെ ഇറക്കി ദൗത്യം പൂർത്തിയാക്കാനാണു ശ്രമം.

Advertisement

Advertisement
Next Article