ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ; ഗണേഷ്കുമാറിനെതിരെ സിഐടിയു
12:35 PM Mar 27, 2024 IST
|
Online Desk
Advertisement
ഡ്രൈവിംഗ് ടെസ്റ്റിലും ലൈസൻസ് എടുക്കുന്നതിലും പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ തീരുമാനങ്ങൾക്കെതിരെ സിഐടിയു. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഗണേഷ്കുമാര്‍ ഓർക്കണം ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കാനാകില്ലെന്നും സിഐടിയു വ്യക്തമാക്കി.
Advertisement
50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. കോർപറേറ്റുകളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളത്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരമാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ചർച്ച നടത്താൻ മന്ത്രി തയ്യാറാകുന്നില്ല. വേണ്ടിവന്നാൽ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും വഴിയിൽ തടയുകയും ചെയ്യുമെന്നും സിഐടിയു പ്രവർത്തകർ പറഞ്ഞു.
Next Article