മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു; നാട്ടുകാർ തീയണച്ചു
03:38 PM May 31, 2024 IST
|
ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിക്കുകയായിരുന്നു. നാട്ടുകാരെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. അതെസമയം അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി.
രണ്ടു ദിവസം മുൻപേയായിരുന്നു മാതാവിനെ വിളിച്ചുവരുത്തി തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.
Next Article