Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കള്ളക്കഥകൾ മെനയാൻ സോഷ്യൽ മീഡിയ, ചെലവ് പ്രതിമാസം 6.67 ലക്ഷം, കാലാവധി വീണ്ടും നീട്ടി

06:59 PM Nov 17, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാൻ സോഷ്യൽ മീഡിയ സംഘത്തിനു ചെലവ് പ്രതിമാസം 6.67 ലക്ഷം രൂപ. 12 അം​ഗ സംഘത്തിൻറെ കരാർ കാലാവധി ഒരു വർഷത്തേക്ക് നീട്ടുകയും ചെയ്തു. . വെബ്സൈറ്റിൻറെയും സോഷ്യൽ മീഡിയയുടേയും തുടർ പരിപാലനം അനിവാര്യമെന്ന പരാമർശത്തോടെയാണ് 12 അംഗ സംഘത്തിൻറെ കരാർ കാലാവധി നീട്ടിയത്. പ്രതിമാസം 6.67 ലക്ഷം രൂപയാണ് ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത്.
മുഖ്യമന്ത്രിക്കും സിഎംഓയ്ക്കും എതിരേ ഉയരുന്ന അഴിമതി ആരോപണങ്ങൾക്കു വെള്ള പൂശുന്നതാണ് സംഘത്തിന്റെ പ്രധാന ജോലി. ഇല്ലാക്കഥകൾ മെനഞ്ഞും മുഖ്യമന്ത്രിയുടെ ഇമേജ് ഇവർ കൂട്ടുന്നു.
മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻറിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം. കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ ടീം ലീഡർ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്. ടി മുഹമ്മദ് യഹിയയാണ് ടീം ലീഡർ. ടീം ലീഡർക്ക് 75000 രൂപയാണ് പ്രതിമാസ ശമ്പളം. കണ്ടന്റ് മാനേജർ സുദീപ് ജെ സലീമിന് 70000 രൂപയാണ് വേതനം. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ ആർകെ സന്ദീപ്, സോഷ്യൽ മീഡിയ കോഡിനേറ്റർ ആർ വിഷ്ണു, കണ്ടൻറ് സ്ട്രാറ്റജിസ്റ്റ് ഷഫീഖ് സൽമാൻ കെ എന്നിവർക്ക് 65000 രൂപ വീതമാണ് പ്രതിഫലം.

Advertisement

ഡെലിവറി മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന പിപി അജിത്തിന് 56000 രൂപയാണ് ശമ്പളം. റിസർച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടൻറ് ഡെവലപ്പർ അമൽ ദാസിനും കണ്ടൻറ് അഗ്രഗേറ്റർ രജീഷ് ലാൽ എന്നിവർക്കും 53000 രൂപ വീതം ലഭിക്കും. ഡാറ്റ റിപോസിറ്ററി മാനേജർമാരായ പിവി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപ വീതം ലഭിക്കും. കമ്പ്യൂട്ടർ അസിസ്റ്റന്റ് പി വൈശാഖിന് 22290 രൂപയാണ് പ്രതിമാസം ലഭിക്കുക.

നേരത്തെ 2022 മെയ് 16 മുതൽ ആറ് മാസത്തേക്കായിരുന്നു ഇവർക്ക് നിയമനം നൽകിയത്. പിന്നീട് 2022 നവംബർ 15 ന് കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബർ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് 2024 നവംബർ 15 വരെ വീണ്ടും ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയത്.

Tags :
featured
Advertisement
Next Article