Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിഹാറിൽ ഭാരത് ബന്ദിനിടെ കുട്ടികളുമായി പോയ സ്‌കൂൾ ബസ് കത്തിക്കാൻ ശ്രമിച്ചു

11:29 AM Aug 22, 2024 IST | ലേഖകന്‍
Advertisement
Advertisement

ഗോപാല്‍ഗഞ്ച്: ബിഹാറില്‍ ഭാരത് ബന്ദിനിടെ കുട്ടികളുള്‍പ്പെട്ട സ്‌കൂള്‍ ബസ് കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. വ്യാഴാഴ്ച ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. ബസിന്റെ ടയറില്‍ തീവെച്ചെങ്കിലും ബസ് വേഗത്തില്‍ കടത്തിവിട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലയർ) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനും കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള ലാറ്ററൽ പ്രവേശനത്തിനും എതിരേ വിവിധ ആദിവാസി-ദലിത് സംഘടനകളാണ് രാജ്യവ്യാപകമായി ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്.

ബന്ദിനിടെ വടികളുമായെത്തിയ ഒരു കൂട്ടം ആളുകള്‍ സ്‌കൂള്‍ ബസ് വളയുകയും ബൈക്ക് കുറുകെയിടുകയും ചെയ്തു. ബസ് തടഞ്ഞതിന് പിന്നാലെ കൂട്ടത്തിലൊരാള്‍ ബസിന്റെ ടയറില്‍ തീവെച്ചു. ബസ് പെട്ടെന്ന് തന്നെ പോലീസ് ഇടപെട്ട് കടത്തിവിട്ടതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. ചുറ്റും നിരവധി ടയറുകള്‍ കത്തിച്ച നിലയിലുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഗോപാല്‍ഗഞ്ച് എസ്പി അറിയിച്ചു. ആക്രമണം നടത്തിയവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് വ്യക്‌തമാക്കി.

Tags :
nationalnews
Advertisement
Next Article