കാപ്പ കേസ് പ്രതിയുടെ ജന്മദിനം ആഘോഷമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ
02:30 PM Aug 06, 2024 IST
|
Online Desk
Advertisement
പത്തനംതിട്ട: നടുറോഡിൽ കാപ്പ കേസ് പ്രതിയുടെ ജന്മദിനാഘോഷം. പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് മലയാലപ്പുഴ പഴയ പൊലീസ് സ്റ്റേഷന് സമീപം തെരുവ് വിളക്കിന്റെ വെളിച്ചത്തിലായിരുന്നു ജന്മദിനാഘോഷം. കാപ്പ എന്നെഴുതിയ കേക്കുമുറിച്ചായിരുന്നു ആഘോഷപരിപാടി. ശരൺ ചന്ദ്രനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.
Advertisement
Next Article