Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ബിജു കൊലക്കേസിലെ ആര്‍.എസ്.എസ് -ബി.ജെ.പി പ്രതികളെ വെറുതെ വിട്ടു

04:02 PM Dec 22, 2023 IST | Online Desk
Advertisement

തൃശൂര്‍: ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. 13 ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി.തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്. സി.പി.എം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂണ്‍ 30നാണ് ബിജുവിന് നേരെ ആക്രമണമുണ്ടാകുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.

Advertisement

സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. ജോബ്, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍

ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ശരിയായ നിലയില്‍ തെളിവുകള്‍ വിലയിരുത്താന്‍ കോടതിക്ക് കഴിഞ്ഞില്ല എന്നും അബോധാവസ്ഥയിലായിരുന്ന ബിജു മൊഴി നല്‍കിയില്ല എന്നുമുള്ള വിചിത്ര വാദമാണ് കോടതി നടത്തിയതെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.അഡ്വ. പാരിപ്പിള്ളി ആര്‍. രവീന്ദ്രനായിരുന്നു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 38 സാക്ഷികളെയും രേഖകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസ്തരിച്ചു.

Advertisement
Next Article