Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാനൂരില്‍ പിടിയിലായവരിൽ ഭാരവാഹികൾ ഉണ്ടെന്ന് ഡിവൈഎഫ്ഐ

03:54 PM Apr 08, 2024 IST | Online Desk
Advertisement

പാനൂർ സ്ഫോടന കേസിൽ പിടിയിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കുറ്റമാണ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ അവരെ ഡിവൈഎഫ്ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സനോജ് വി കെ സനോജ് പറഞ്ഞു.

Advertisement

സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്ഐ നേതാക്കൾ സംഭവം എത്തിയവരാണ്. ഏതെങ്കിലും തരത്തിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സനോജ് പറഞ്ഞു. ‌സംഭവം നടന്നതറിഞ്ഞു ഓടിയെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവരെ ആരെയും സംരക്ഷിക്കില്ലെന്നും വി കെ സനോജ്.

ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് സിപിഎമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഎമ്മുകാരാണ്. എന്നിട്ട് എങ്ങനെ ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറാന്‍ സാധിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി കസേരയിൽ ഇരുന്നുകൊണ്ട് ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Tags :
keralanewsPolitics
Advertisement
Next Article