സര്‍ക്കാര്‍ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മറച്ച് ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങലയുടെ പ്രചാരണം
ഊരുട്ടമ്പലം : വലിയറത്തല ജംഗ്ഷനിൽ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മറച്ച് ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങലയുടെ പ്രചാരണാര്‍ത്ഥം ഷെഡ് കെട്ടിയത് ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ കയറി നില്‍ക്കാനോ, കൈക്കുഞ്ഞുമായി വരുന്നവര്‍ക്ക് ഒന്ന് കയറി ഇരിക്കാനോ സാധിക്കാത്ത രീതിയില്‍ കാത്തിരുപ്പ് കേന്ദ്രത്തെ മറച്ച് മനുഷ്യചങ്ങലയ്ക്ക് പ്രചാരണം നടത്തുന്നത് യാത്രക്കാർക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതായി പരാതി . ഇത്രയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം ചെയ്യാന്‍ ഒരു ഭരണ കക്ഷിയുടെ യുവജന സംഘാടനയായ ഡി വൈ എഫ് ഐ ക്ക് മാത്രമേ സാധിക്കൂ. അതിന് ഇവിടത്തെ എംഎല്‍എയും കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് അടിയന്തരമായി നീക്കം ചെയ്തു ജനങ്ങൾക്ക് ഉപയോഗിക്കാൻ സാഹചര്യം ഒരുക്കണമെന്ന് വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനങ്ങളെ കൂട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു പറഞ്ഞു.