ജപ്പാനിൽ ഭൂചലനം
12:42 PM Apr 04, 2024 IST
|
Online Desk
Advertisement
ജപ്പാന്റെ കിഴക്കൻ തീരമായ ഹോൻഷുവിൽ ഭൂചലനം. വ്യാഴാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററാണ് ഭൂചലന വിവരം പുറത്തുവിട്ടത്. അയൽ രാജ്യമായ തായ്വാനിൽ ഭൂചലനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനം ഉണ്ടായത്. ഭൂകമ്പം 32 കിലോമീറ്റർ (19.88 മൈൽ) ആഴത്തിലായിരുന്നുവെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പുറത്തുവിടുന്ന വിവരം.
Advertisement
2011 മാർച്ചിൽ റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ചലനങ്ങളിലൊന്ന്. ഇതിന് പിന്നാലെ ഉണ്ടായ സുനാമിയിൽ 18500ഓളം പേരെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്. ബുധനാഴ്ച തായ്വാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിൽ 9 പേർ കൊല്ലപ്പെടുകയും ആയിരത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Next Article