മഹാരാഷ്ട്രയിൽ ഭൂചലനം
12:10 PM Mar 21, 2024 IST
|
ലേഖകന്‍
Advertisement
Advertisement
മുബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് ഇന്ന് രാവിലെ 6 :08 നും 6: 19 നും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്ബനം ഉണ്ടായി.
ആദ്യത്തെ പ്രകമ്ബനം റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്ബനം റിക്ടെര്‍ സ്കെയിയില്‍ 3.6 തീവ്രതയും രേഖപ്പെടുത്തി.
സംഭവത്തില്‍ ആളപായമൊ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും അധികൃതര്‍ അറിയിച്ചു. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്ബനം അനുഭവപ്പെട്ടത്.
Next Article