വടക്കൻ ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.2 തീവ്രത
10:26 AM Nov 16, 2024 IST | Online Desk
Advertisement
അഹമ്മദാബാദ്: വടക്കൻ ഗുജറാത്തിലെ പടാൻ ജില്ലയിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച്ച രാത്രി 10.15ന് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവ പ്പെട്ടന്നും ആളപായമില്ലെന്നും അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പടാൻ ജില്ലയ്ക്ക് തെക്ക് പടിഞ്ഞാറ് 13 കിലോമീറ്റർ അകലെയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) അറിയിച്ചു. ശക്തമായ മുഴക്കത്തോടു കൂടിയാണ് ചലനം അനുഭവപ്പെട്ടതെന്നും ഉടൻ തന്നെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. ബനസന്ത, സബർകാന്ത, മെഹ്സാന എന്നി വിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനങ്ങൾ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ഐഎസ്ആർ അധികൃതർ പറഞ്ഞു.
Advertisement