തായ്വാനിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
10:17 AM Apr 03, 2024 IST | Online Desk
Advertisement
തായ്വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 25 വർഷത്തിനിടെ ദ്വീപിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്നാണ് സീസ്മോളജി സെന്ററിൽ നിന്ന് ലഭിക്കുന്ന വിവരം.
Advertisement
ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. നിരവധിപേർ കെട്ടിടാവാശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.