വയനാട്ടിൽ ഭൂമികുലുക്കം; വലിയ ശബ്ദം കേട്ടെന്ന് പരിസരവാസികൾ
12:34 PM Aug 09, 2024 IST | Online Desk
Advertisement
കൽപറ്റ: വയനാടിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി പരിസരവാസികൾ. എടക്കൽ ഗുഹ, പിണങ്ങോട്, മൂരിക്കാപ്പ്, കുറിച്യർമല എന്നീ പ്രദേശങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനല്ല അറിയിപ്പ് റവന്യു വകുപ്പ് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർമാരോട് വൈത്തിരി തഹസിൽദാർ സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Advertisement