For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജോർദാനിലും സിറിയയിലും ലോസ് ഏഞ്ചൽസിലും ഭൂചലനം

10:20 AM Aug 13, 2024 IST | Online Desk
ജോർദാനിലും സിറിയയിലും ലോസ് ഏഞ്ചൽസിലും ഭൂചലനം
Advertisement

അമ്മാൻ: ജോർദാനിലും സിറിയയിലും അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജോർദാൻ – സിറിയ മേഖലകളിൽ ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി.

Advertisement

സിറിയയിലുടനീളമുള്ള ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ല. ലോസ് ഏഞ്ചൽസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.