Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഈസ്റ്റർ; ഇരുട്ടിൽ തിളങ്ങുന്ന പ്രതീക്ഷയുടെ ദീപസ്തംഭം

Advertisement

അവിടുന്നു തൻ്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്‌തുവിൻ്റെ മരിച്ചവരിൽ നിന്നുള്ള ഉത്ഥാനംവഴി., സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും, നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു' (1 പത്രോസ് 1:4).

Advertisement

ഈസ്റ്റർ എന്നും നമ്മുടെ വിശ്വാസത്തിന്റെ പ്രധാന അടിത്തറയായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന സമയമാണ്. അത് പ്രത്യാശയുടെ ഒരു മഹോത്സവമാണ്. യേശുവിൽ വിശ്വസി ക്കുന്നവർക്ക് സ്വർഗം നൽകുന്ന ഏറ്റവും വലിയ ഉറപ്പ് യേശുവിൻ്റെ ഉയർപ്പിൽ നാം ആഘോഷിക്കുന്നു. യേശുവിൻ്റെ പുനരുത്ഥാനമാണ് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല്. അത് പാപത്തിനും മരണത്തിനും മേലുള്ള ആത്യന്തിക വിജയമാണ്. ഈസ്റ്റർ പാപത്തിന്റെ ഇരുട്ടിനും മരണത്തിന്റെ നിരാശയ്ക്കും മേലുള്ള ദൈവത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. തൻ്റെ പുനരുത്ഥാനത്തിലൂടെ യേശു നിത്യജീവന്റെ വാഗ്ദാനവും രക്ഷയുടെ പ്രത്യാശയും നൽകുന്നു. ഈസ്റ്ററിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മോടുള്ള ദൈവത്തിൻ്റെ അചഞ്ചലമായ സ്നേഹമാണ് വെളിവാക്കപ്പെടുക. ഈസ്റ്റർ നാളിൽ ദൈവവുമായുള്ള ബന്ധം നമ്മുടെ വിശ്വാസം വഴി പുതുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങൾ എത്ര ബുദ്ധിമുട്ടാണെങ്കിലും. ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമുക്ക് ശക്തിയും ആശ്വാസവും കൃപയും നൽകുന്നുവെന്നും ഓരോ ഈസ്റ്ററും നമ്മെ ഓർമിപ്പിക്കുന്നു.

'നിരാശയിലേക്ക് നിങ്ങളെത്തന്നെ ഉപേക്ഷിക്കമൃത്, നാം ഈസ്റ്റർ ജനതയാണ്. ഹല്ലേലുയയാണ് നമ്മുടെ ഗാനം' എന്ന് ഓർ രിപ്പിക്കുന്നത് വി.ജോൺ പോൾ രണ്ടാമൻ പാപ്പയാണ്. മരണത്തിനെതിരായ ക്രിസ്തു‌വിന്റെ വിജയം ഒരു ചരിത്ര സംഭവം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതത്തെയും വിശ്വാസത്തെയും ശക്തിപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.

ദൈവപുത്രനായ ഈശോ അവിടുത്തെ കുരിശുമരണത്തിലൂടെയും ഉയർപ്പിലൂടെയും നമുക്ക് നൽകുന്ന ഒരു ഉത്തരമുണ്ട്. ഇരുണ്ട രാത്രിക്ക് അപ്പുറം പുത്തൻ വെളിച്ചമായി എത്തുന്ന പകൽപോലെ, സങ്കടങ്ങൾക്കപ്പുറം സന്തോഷവും. മരണത്തിനപ്പുറം ഉയിർപ്പും ഈ കാണുന്ന ജീവിതത്തിനപ്പുറം നിത്യജീവൻ്റെ കൃപയും ഉണ്ടെന്ന പ്രത്യാശയാണ് ഉത്ഥിതനായ യേശുവിന്റെ സമ്മാനവും സന്ദേശവും. ഇരുളിൽ തിളങ്ങുന്ന പ്രതീക്ഷയാണ് ഈസ്റ്റർ.

യേശുവിന്റെ പുനരുത്ഥാനം ദൈവത്തിന്റെ പരമ ശക്തിയുടെയും മനുഷ്യരോടുള്ള സ്നേഹത്തിന്റെയും ആത്യന്തിക പ്രകടനമാണ്. ഒരു തടസ്സവും മറികടക്കാൻ കഴിയാത്തതല്ലെന്നും ഒരു വേദനയും ശാശ്വതമല്ലെന്നും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരുട്ടിൽ തിളങ്ങുന്ന പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി ഈസ്റ്റർ മാറുന്നുണ്ട്. തൻ്റെ പുനരുത്ഥാനത്തിലൂടെ യേശു പാപത്തെയും മരണത്തെയും കീഴടക്കി. നമുക്കായി നിത്യരക്ഷയുടെ ദാനവും നിത്യജീവന്റെ കൃപയും വാഗ്ദാനം ചെയ്യുന്നു. സ്നേഹം വിദ്വേഷത്തേക്കാൾ ശക്തമാണെന്നും വെളിച്ചം എല്ലായ്പ്പോഴും ഇരുട്ടിനെ മറികടക്കുമെന്നും ക്രിസ്‌തു തെളിയിച്ചു. ക്രിസ്‌തുവിൻ്റെ പുനരുത്ഥാനം ആഘോഷിക്കുമ്പോൾ. അത് നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന നന്മ നിറഞ്ഞ മാറ്റങ്ങളെക്കുറിച്ചും നമുക്ക് ചിന്തിക്കാം. നമ്മൾ ഉയിർത്തെഴുന്നേറ്റ രാജാവിന്റെ മക്കളാണെന്ന് അറിഞ്ഞുകൊണ്ട് ധൈര്യത്തോടും ദ്യഢനിശ്ചയത്തോടും കൂ
ടി ജീവിക്കാൻ ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ രക്ഷകൻ്റെ കാൽപ്പാടുകൾ പിന്തുടർന്ന് സ്നേഹത്തിന്റെയും ക്ഷമയുടെയും സേവനത്തിന്റെയും ജീവിതം സ്വീകരിക്കാനും ഈസ്റ്റർ നമ്മെ വെല്ലുവിളിക്കുന്നു.

അങ്ങനെ, അവൻ്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത് (റോമ 11:4).

Tags :
featuredkerala
Advertisement
Next Article