ഓണത്തിന് മധുരം പകരാൻ ഈസ്റ്റേണിന്‍റെ റെഡി ടു കുക്ക് പായസം
കൊച്ചി: ഈ ഓണത്തിന് രണ്ട് പുതുപുത്തൻ പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈസ്റ്റേൺ. മധുരം പായസക്കൂട്ട് വിഭാഗത്തിൽ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകളാണ് ഈ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികൾക്കായി വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവിൽ ലഭ്യമായ സേമിയ, പാലട പായസക്കൂട്ടുകൾക്കൊപ്പമാണ് പുതിയ ഗോതമ്പ്, പരിപ്പ് പായസങ്ങൾ കൂടി വിപണിയിലെത്തുക. ഈസ്റ്റേണിന്റെ ഇൻസ്റ്റന്റ് ഹിറ്റുകളാണ് മധുരം പായസക്കൂട്ടുകൾ.
300 ഗ്രാമിന്റെ ഒരു പാക്കറ്റിന് 75 രൂപക്കാകും പുതിയ പായസക്കൂട്ടുകൾ ലഭിക്കുക. സേമിയ, പാലട എന്നിവക്ക് 85 രൂപയാണ് വില. മലയാളിയുടെ ഭക്ഷണ വിഭവങ്ങളിൽ സുപ്രധാനമായ സ്ഥാനമാണ് പായസങ്ങൾക്കുള്ളത്. ഓണക്കാലത്ത് അതിന്റെ പ്രാധാന്യവും ഉപഭോഗവും വർധിക്കുന്നു. എല്ലാ നല്ല നിമിഷങ്ങൾക്കും മലയാളി പായസത്തിന്റെ മാധുര്യവും സന്തോഷവും ഒപ്പം കൂട്ടുന്നു. പായസത്തോടുള്ള മലയാളികളുടെ വൈകാരിക ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈസ്റ്റേൺ ഇക്കുറി രണ്ടു പുതിയ പായസക്കൂട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളതെന്ന് ഈസ്റ്റേൺ സിഎംഒ മനോജ് ലാൽവാനി പറഞ്ഞു. മാറിയ ജീവിത സാഹചര്യത്തിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് പാകം ചെയ്യാൻ കഴിയുന്ന ഈസ്റ്റേൺ പായസക്കൂട്ടുകൾക്ക് പുതിയ പഴയ തലമുറകൾക്ക് ഒരു പോലെ പ്രിയമെന്നാണ് ഈസ്റ്റേൺ നടത്തിയ സർവേകൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കൂടുതൽ മലയാളികൾ വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോൾ അവർക്ക് ആവശ്യമായ സ്പൈസസും മറ്റ് വിഭവങ്ങളും ലഭ്യമാക്കുന്നതിനായി കയറ്റുമതിരംഗത്ത് കൂടുതൽ സജീവമാകാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ സ്പൈസസിന്റെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ 55 ശതമാനം വിപണിവിഹിതവും ഈസ്റ്റേണിന്റേതാണെന്ന് മനോജ് അറിയിച്ചു. ഒപ്പം കേരളത്തിനു പുറമെ കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രദേശികരുചികളും വിപണിയിലെത്തിക്കുമെന്ന് മനോജ് ലാൽവാണി വ്യക്തമാക്കി.