For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വട്ടമിട്ട് ഇഡി ; രാജസ്ഥാനിലും ഛത്തീസ്ഗഡിലും റെയ്ഡ്

12:44 PM Nov 03, 2023 IST | Veekshanam
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വട്ടമിട്ട് ഇഡി   രാജസ്ഥാനിലും ഛത്തീസ്ഗഡിലും റെയ്ഡ്
Advertisement

ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജസ്ഥാനിലും ഛത്തീസ് ​ഗഡിലും ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്. രാജസ്ഥാനിൽ ജൽജീവൻ പദ്ധതി അഴിമതിയുമായി ബദ്ധപ്പെട്ടും ഛത്തീസ്​ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണ കേസിലുമാണ് പരിശോധന പുരോഗമിക്കുന്നത്.

Advertisement

അതേസമയം കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ 2 ഇഡി ഉദ്യോഗസ്ഥർ രാജസ്ഥാനിൽ പിടിയിലായിരുന്നു. കേസ് ഒഴിവാക്കാൻ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. നോർത്ത് ഈസ്റ്റ് ഇംഫാൽ ഇഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് രാജസ്ഥാൻ എസിബി അറസ്റ്റ് ചെയ്തത്. 15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസിലാണ് നടപടി. ഇടനിലക്കാരൻ വഴി നവൽ കിഷോർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് റെയ്ഡ് നടത്തുന്നത്. രാജസ്ഥാനിൽ 25 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് ഇപ്പോൾ വാർത്താ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ടാണ് റെയ്‍ഡ് നടത്തുന്നത്. ഓൺലൈൻ വാതുവെയ്പുമായി ബന്ധപ്പെട്ട് കേസിലാണ് ഛത്തീസ്​ഗഡിലെ ഇഡി റെയ്ഡ്. വിവാദമായ മഹാദേവ് ഓൺലൈൻ ആപ്പ് എന്ന ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ ഇഡി നടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാ​ഗമായി സിനിമാതാരങ്ങളെ ഉൾപ്പെടെ ഇഡി ചോദ്യം ചെയ്തിരുന്നു

Tags :
Author Image

Veekshanam

View all posts

Advertisement

.