മുനിസിപ്പാലിറ്റി ജോലി കുംഭകോണക്കേസ്; ബംഗാള്‍ മന്ത്രി സുജിത് ബോസിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
04:10 PM Jan 12, 2024 IST
|
Veekshanam
Advertisement
കൊൽക്കത്ത: മുനിസിപ്പാലിറ്റി ജോലി കുംഭകോണക്കേസില്‍ ബംഗാള്‍ മന്ത്രി സുജിത് ബോസിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്.കേന്ദ്രസേനയുടെ കനത്ത സരുക്ഷയിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കെത്തിയ ഇ.ഡി സംഘത്തെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തിരുന്നു.
Advertisement
ബംഗാള്‍ സ്‌കൂള്‍ നിയമന തട്ടിപ്പുകേസില്‍ കൊല്‍ക്കൊത്ത സ്വദേശിയായ കെട്ടിട നിര്‍മ്മാതാവ് അയാന്‍ ഷീലിനെ മാര്‍ച്ച് 19ന് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് മുനിസിപ്പാലിറ്റി നിയമനത്തിലെ ക്രമക്കേടുകളിലേക്ക് ഇ.ഡിയെ എത്തിച്ചത്.
Next Article