Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാര്‍ ഹേമന്ത് സോറന്റേതല്ലെന്ന് ഇ ഡി

06:21 PM Feb 08, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാര്‍ അദ്ദേഹത്തിന്റേതല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി). കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പിയും കുപ്രസിദ്ധനുമായ ധീരജ് പ്രസാദ് സാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജനുവരി 29നാണ് സോറന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ഇ.ഡി സംഘം ബി.എം.ഡബ്ല്യു കാര്‍ പിടിച്ചെടുത്തത്.

Advertisement

കള്ളപ്പണക്കേസില്‍ പ്രതിയാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പിയായ ധീരജ് പ്രസാദ് സാഹു. സാഹുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇ.ഡി വൃക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ആദായ നികുതി നടത്തിയ റെയ്ഡില്‍ 351 കോടി രൂപയുടെ കള്ളപ്പണ്ണമാണ് സാഹുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. 40 നോട്ടെണ്ണല്‍ മെഷീനുകളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. ഇവ 200 ചാക്കുകളിലാക്കിയാണ് ബാങ്കുകളിലേക്ക് മാറ്റിയത്. 80 പേരടങ്ങുന്ന ഒമ്പത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്. കഴിഞ്ഞ 31 നാണ് ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസില്‍ ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.

Advertisement
Next Article