മാസപ്പടിയിൽ തുടർനടപടികളുമായി ഇഡി
02:25 PM Mar 27, 2024 IST | Online Desk
Advertisement
മാസപ്പടി കേസിൽ തുടർനടപടികളുമായി ഇഡി. കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടികളുമായി ഇ ഡി എത്തുന്നത്.
Advertisement
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ തുടർ നടപടികൾ ഇഡിയുടെ ഭാഗത്തുനിന്നോ സിബിഐയുടെ ഭാഗത്തുനിന്നോ ഉണ്ടാകണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്.