For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഏറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു !

ഏറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു
Advertisement

കുവൈറ്റ് സിറ്റി : ഏറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ - ഇ ഡി എ യുടെ ആഭിമുഖ്യത്തിൽ അബ് വാബ് ഇൻസ്റ്റിറ്റ്യൂട്ട് സാൽമിയ-യിൽ വച്ച് ചെസ്സ് ടൂർണമെന്റ് നടത്തപ്പെട്ടു. പ്രസിഡൻറ് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ഡയറക്ടർമാരായ പ്രിൻസ് ബേബി, അജി മത്തായി, ജെനറൽ കോഡിനേറ്റർ പ്രവീൺ ജോസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി ജിൻസി ചെറിയാൻ, രക്ഷാധികാരി ജോമോൻ തോമസ്, ജിനൊ എം.കെ, യൂണിറ്റ് കൺവീനർമാരായ ബാബുരാജ് പള്ളുരുത്തി (സാൽമിയ) പീറ്റർ കെ.മാത്യു (അബ്ബാസിയ), ഫ്രാൻസിസ് ബോൾഗാട്ടി (അബ്ബാസിയ വെസ്റ്റ്), ജോളി ജോർജ് (ഫാഹീൽ), വനിതാ വേദി ചെയർപേഴ്സൺ തെരേസ ആന്റണിഎന്നിവരെ കൂടാതെ മറ്റു കമ്മിറ്റി അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി.

Advertisement

ചീഫ് അർബിറ്റർ എൻ എ അനിത രാജേന്ദ്രൻ, ശ്രീ ജേക്കബ് ഉമ്മൻ, ശ്രീ.ഗിരീഷ് കെ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ടൂർണമെന്റിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ ആബേൽ ജോസഫ് , ജസ്ബിൻ ജെയിംസ്, സേവിയർ സിയോണൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾക്ക് അർഹരായി. ജൂനിയർ വിഭാഗത്തിൽ അലീന ടി പത്തിൽ, അലക്സി ഷിജോ, ജോയൽ കുളങ്ങര എന്നിവരും, സബ് ജൂനിയർ വിഭാഗത്തിൽ ആദിൽ ജോസഫ്, ആകാശിത ചീകാതി, ജയ് വിഷ്ണു പനീർ സെൽവം എന്നിവരും എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾക്ക് അർഹരായി.

ഓരോ വിഭാഗത്തിലെയും ഒന്നും, രണ്ടും, മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുകയുണ്ടായി. ഈ ടൂർണമെന്റ് പ്രവാസികൾക്ക് തികച്ചും ഒരു വേറിട്ട അനുഭവ മായിരുന്നു. ഇ ഡി എ മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂൺ മുതൽ സെപ്റ്റം ബർ വരെ തുടരുമെന്നും ഈ അവസരം എല്ലാ പ്രവാസികളും പ്രയോജന പ്പെടുത്തണമെന്നും സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.