Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എറണാകുളം ജില്ലാ അസോസിയേഷൻ പിക്നിക് സംഘടിപ്പിച്ചു

01:56 AM Nov 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : എറണാകുളം ജില്ലാകൂട്ടായ്മയായ ഇ. ഡി.എ കുവൈറ്റ്‌ 'വിന്റർ കാസ്റ്റ്ലെ 2k24' എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി ഖൈറാനിൽ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പിക്നിക് നടത്തി.
ശ്രീമതി സോണിയ ജോബിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക് ഇ ഡി എ പ്രസിഡന്റ്‌ ശ്രീ വർഗീസ് പോൾ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. ഇ ഡി എ ജനറൽ സെക്രട്ടറി ശ്രീ തങ്കച്ചൻ ജോസഫ് സ്വാഗതം പറഞ്ഞു. ഇ ഡി എ ട്രെഷറർ ശ്രീ പ്രിൻസ് ബേബി ജനറൽ കോർഡിനേറ്റർ ശ്രീ പ്രവീൺ മാടശ്ശേരി വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി തെരേസ ആന്റണി ഇ ഡി എ രക്ഷാധികാരി ശ്രീ ജിനോ എം കെ, ബാലവേദി സെക്രട്ടറി കുമാരി ഹെലൻ മരിയ ജോബി എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. പ്രവാസജീവിതത്തിലെ തിരക്കുകൾ മാറ്റിവച്ച് രണ്ടു ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നൂറിലേറെ കുടുംബങ്ങൾ എത്തിച്ചേർന്നു.

Advertisement

പിക്നിക്കിന് കൊഴുപ്പേകുവാൻ 'സ രി ഗ മ പ' ട്രൂപ്പിന്റെ ഗാനമേളയും, കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കും വിധത്തിലുള്ള വ്യത്യസ്തമായ കലാകായിക പരിപാടികളും ഉണ്ടായി. പ്രോഗ്രാം കൺവീനർ ശ്രീമതി ജിൻസി ചെറിയാൻ, സ്പോർട്സ് കൺവീനർ ശ്രീമതി ഷാജിനി അജി, ആർട്സ് കൺവീനർ ശ്രീമതി. ഷീബ പെയ്റ്റൺ എന്നിവർ നേതൃത്വം നൽകി .ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ കുട്ടികളുടെ പ്രഛന്നവേഷ പ്രദർശനം പരിപാടിയുടെ പ്രത്യേക ആകർഷണമായിതീർന്നു. ഫുഡ്‌ കൺവീനർ ശ്രീമതി ഷൈനി തങ്കച്ചന്റെ മേൽനോട്ടത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവിരുന്നും ഏവർക്കും ആസ്വാദ്യകരമായി. വിന്റർ കാസ്റ്റ്ലെ 2k24 വിജയകരമാക്കുവാൻ പരിശ്രമിച്ച യൂണിറ്റ് കൺവീനർമാരായ ശ്രീ പീറ്റർ കെ മാത്യു, ശ്രീ ജോളി ജോർജ്, ശ്രീ ബാബുരാജ്, ശ്രീ ഫ്രാൻസിസ് എന്നിവർക്കും സംഭാവന നൽകിയവർക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും ഇ ഡി എ കുടുംബാംഗങ്ങൾക്കും ശ്രീമതിസോണിയ ജോബി നന്ദി സമർപ്പിച്ചു.

Advertisement
Next Article