Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തുടർ പഠനങ്ങൾക്കു സാധ്യതകളൊരുക്കി ഗൾഫ് മാധ്യമം എജു കഫേ’ വെള്ളി,ശനി ദിവസങ്ങളിൽ !

10:34 AM Jan 30, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം - മെട്രോ മെഡിക്കൽ ഗ്രൂപ്പ്‘എജു കഫേ’ ഫെബ്രുവരി രണ്ട്,മൂന്ന് തീ​യ​തി​ക​ളി​ൽ ​അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂ​ളിൽ നടക്കും. വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ വി​ദ​ഗ്ധ​രും, ​ഇ​ന്ത്യ​യി​ലെ​യും ഗ​ൾ​ഫി​ലെ​യും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ൾ​പ്പെ​ടെ സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും, ​​പ്ര​ഭാ​ഷ​ക​രും അ​ണി​നി​ര​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​മാണ് ‘എജു കഫേ’. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 10വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജു കഫേ’യിൽ പ്രവേശനം സൗജന്യമാണ്.

Advertisement

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജു കഫേ’യിൽ പങ്കെടുക്കാം. പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ് എന്നിവ എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജ്യുകഫേയിൽ ഉൾപെടുത്തിയിട്ടുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, വൺ-വൺ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ് ആനുകൂല്യങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ്, മൈൻഡ് മാപ്പിംഗ്, എഡ്യൂടൈൻമെന്റ് ആൻഡ് എക്സാം ഫോബിയ ഗൈഡ് എന്നിവയും മേളയുടെ ഭാഗമായി നടക്കും. വിദ്യാർഥികൾ വിവിധ മൽസരങ്ങൾ, വിനോദ വിജഞാന പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കുന്നുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമായിരിക്കും എജ്യുകഫേ.
തെന്നിന്ത്യൻ ചലച്ചിത്ര താരവും,ഗായികയും,ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്‌റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആതി,പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്.സി.എ എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.

വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 10വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജു കഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://www.myeducafe.com/registration.php?url=Educafe-kuwait-9_16

Advertisement
Next Article