For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എലത്തൂർ അസ്സോസിയേഷൻ സിറ്റി ക്ലിനിക്ക് ഷൂട്ട് 2024:കേരള ചാലഞ്ചേഴ്സ് ചാമ്പ്യൻമാർ!

എലത്തൂർ അസ്സോസിയേഷൻ സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 കേരള ചാലഞ്ചേഴ്സ് ചാമ്പ്യൻമാർ
Advertisement

കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻ കെഫാക്കുമായി സഹകരിച്ച് ഫെബ്രുവരി 26 തിങ്കളാഴ്ച്ച മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച നാലാമത് സൗത്ത് ഏഷ്യൻ 7എ സൈഡ് ഓപ്പൺ ഫുട്ബാൾ ടൂർണമെന്റിൽ കേരള ചാലഞ്ചേഴ്സ് ജേതാക്കളായി. ഫൈന ലിൽ ലക്കിസ്റ്റാർ ഫർവാനിയയെ പരാജയപ്പെടുത്തിയാണ് കേരള ചാല ഞ്ചേഴ്സ് വിജയികളായത്. അത്യന്തം വാശിയേറിയ ഫൈനൽ മത്സര ത്തിൽ നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ചാലഞ്ചേഴ്സ് ചാമ്പ്യന്മാ രായത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് സെക്കൻഡ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി.

Advertisement

കിക്കോഫ് ഉദ്ഘാടനം അസ്സോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ എം.കെ നിർവ്വഹിച്ചു. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് ആമുഖ പ്രസംഗവും കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം കെ സ്വാഗതവും പറഞ്ഞു.മുഖ്യ പ്രായോജകരായ സിറ്റി ക്ലിനിക്ക് പ്രതിനിധി സതീഷ് മഞ്ഞപ്പ, സഹ പ്രായോജകരായ അൽ ബാബ്റ്റൈൻ ഓട്ടോ പ്രതിനിധി അജിത് എബ്രഹാം, സ്റ്റാർ കുവൈറ്റ് ലോജിസ്റ്റിക് സർവ്വീസ് പ്രതിനിധിമാരായ സുനിൽ ജോസ്, പി.വി സാജിദ് എന്നിവരും തക്കാര റെസ്റ്റോറൻറ് പ്രതിനിധി അബ്ദുൽ റഷീദ് കൊയിലാണ്ടി, കെ എം സി സി പ്രതിനിധി ബഷീർ ബാത്ത, കെഫാക് പ്രസിഡൻ്റ് മൻസൂർ കുന്നത്തേരി, മുൻ പ്രസിഡന്റ് ടി വി സിദ്ധിഖ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. പതിനെട്ട് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ നിയന്ത്രിച്ചത് കെഫാക്ക് റഫറീസ് പാനലായിരുന്നു.ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ ടൂർണ്ണമെൻ്റ് സ്പോൺസർമാർക്കുള്ള ഉപഹാരങ്ങളും വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സിറ്റി ക്ലിനിക്ക് പ്രതിനിധി സതീഷ് മഞ്ഞപ്പയ്ക്കുള്ള ഉപഹാരം അസോസിയേഷൻ വൈസ് പ്രസിഡൻറ് ഫൈസൽ എൻ, അൽ ബാബ്റ്റൈൻ ഓട്ടോ പ്രതിനിധി അജിത്ത് എബ്രഹാമിനു ടൂർണ്ണമെൻറ് കമ്മിറ്റി ട്രഷറർ അർഷദ് എൻ, സ്റ്റാർ കുവൈറ്റ് ലോജിസ്റ്റിക് സർവീസസ് പ്രതിനിധി പി വി സാജിദിന് മുഖ്യ കോർഡിനേറ്റർ ആഷിക് എൻ ആർ എന്നിവർ കൈമാറി.ജേതാക്കളായ കേരള ചാലഞ്ചേഴ്സിനുള്ള പ്രൈസ് മണി അജിത് എബ്രഹാമും (അൽ ബാബ്റ്റൈൻ ഓട്ടോ), വിന്നേഴ്സ് ട്രോഫി അസോസിയേഷൻ പ്രസിഡണ്ട് യാക്കൂബ് എലത്തൂരും ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലമും ചേർന്ന് കൈമാറി.

റണ്ണർ അപ്പായ ലക്കിസ്റ്റാർ ഫർവാനിയക്കുള്ള പ്രൈസ് മണി അജിത് എബ്രഹാമും (അൽ ബാബ്റ്റൈൻ ഓട്ടോ), അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാടും റണ്ണേഴ്സ് ട്രോഫി പി വി സാജിദും (സ്റ്റാർ ലോജിസ്റ്റിക് സർവീസസ്) അസോസിയേഷൻ പ്രസിഡൻ്റ് യാക്കൂബ് എലത്തൂരും ചേർന്ന് നൽകി. സെക്കൻഡ് റണ്ണർ അപ്പായ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനുള്ള ട്രോഫി ടൂർണ്ണമെൻ്റ് മുഖ്യ കൺവീനർ മുനീർ മക്കാരി കൈമാറി. മികച്ച കളിക്കാരനായ സിബിനുള്ള (കേരള ചാലഞ്ചേഴ്സ്) പുരസ്ക്കാരം അബ്ദുൽ ഖാദർ എൻ, ടോപ് സ്കോററായ ശ്യാമിനുള്ള (ലക്കിസ്റ്റാർ ഫർവാനിയ) പുരസ്ക്കാരം സിദ്ധിഖ് എൻ, മികച്ച ഗോൾ കീപ്പറായ അഫ്രീദിക്കുള്ള (കേരള ചാലഞ്ചേഴ്സ്) പുരസ്ക്കാരം ബഷീർ ബാത്ത, മികച്ച ഡിഫെൻഡറായി തെരെഞ്ഞെടുത്ത ഫാസിലിനുള്ള (ലക്കിസ്റ്റാർ, ഫർവാനിയ) പുരസ്ക്കാരം ഫിറോസ് എൻ എന്നിവരും ചേർന്ന് നൽകി.

ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം, മുഖ്യ കൺവീനർമാരായ അർഷദ് എൻ, നാസർ എം കെ, മുനീർ മക്കാരി, ആഷിഖ് എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. കൂടാതെ കെ സി നൗഷാദ്, കെ ടി ഹരിദാസ്, സലീം കൂളൻ്റ്സ്, സിദ്ധീഖ് എൻ, അബദുൽ ഖാദർ എൻ, ഫിറോസ് എൻ എന്നിവരും പങ്കെടുത്തു. അസോസിയേഷൻ ട്രഷറർ സബീബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആയ ഫൈസൽ എൻ, അലിക്കുഞ്ഞി കെ എം, ഇബ്രാഹീം ടി.ടി, സിദ്ധീഖ് പി, റദീസ് എം, സുനീർ എം കോയ, ആരിഫ് എൻ ആർ, റിഹാബ് എൻ, മുഹമ്മദ് ഷെരീഫ് കെ, ഷാഫി എൻ, സിദ്ധീഖ്, റഫീഖ് എൻ, യാസർ ഇ, മുഹമ്മദ് ഇക്ബാൽ, അബ്ദുൽ അസീസ് എം, ഹാഫിസ് എം, ഉനൈസ് എൻ, നസീർ ഇ, പർവീസ്, യാക്കൂബ് പി, ഷിഹാബ് വി കെ, റഹീസ് എ, ഷിഹാബ് കെ.ടി, സെക്കീർ ഇ, മനാഫ് എൻ, കോയമോൻ, അനസ്, സത്താർ, നിബാസ്, അൻവർ സാദത്, ഹാസിൽ, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.മുഖ്യ കോർഡിനേറ്റർ ആഷിഖ് എൻ ആർ നന്ദി പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.