For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എലത്തൂർ അസ്സോസിയേഷൻ കമ്പിവളപ്പിൽ ഹംസസാഹിബിന് യാത്രയയപ്പ് നൽകി.

എലത്തൂർ അസ്സോസിയേഷൻ കമ്പിവളപ്പിൽ ഹംസസാഹിബിന് യാത്രയയപ്പ് നൽകി
Advertisement
Advertisement

കുവൈത്ത് സിറ്റി : നീണ്ട 39 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിന് നാട്ടിലേക്ക് പോകുന്ന കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട് ഹംസ കമ്പി വളപ്പിലിന് അസ്സോസിയേഷൻ യാത്രയയപ്പ് നൽകി. അദ്ദേഹത്തിൻറെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ്റെ മെമെന്റോ പ്രസിഡണ്ട് യാക്കൂബ് എലത്തൂർ കൈമാറി. എലത്തൂർ അസോസിയേഷൻ്റെ എല്ലാ പ്രവർത്തന മേഖലയിലും അദ്ദേഹത്തിന്റ നിസ്വാര്‍ത്ഥമായ സേവനം മാതൃകാ പരമായിരുന്നു എന്നും അത് എന്നും ഓർമ്മിക്കപ്പെടുന്ന താണെന്നും ചടങ്ങിൽ സംസാരിച്ച പ്രസിഡൻറ് യാക്കൂബ് എലത്തൂർ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ഫൈസൽ എൻ അസോസിയേഷൻ്റെ സ്നേഹോപഹാരവും കൈമാറി.

ഉപദേശക സമിതി അംഗം റഫീഖ് എൻ, ജോയൻ്റ് സെക്രട്ടറിമാരായ ആലികുഞ്ഞി കെ എം , ഇബ്രാഹിം ടി ടി , എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഇക്ബാൽ എൻ, മുഹമ്മദ് ഷെരീഫ് കെ, ബഷീർ കെ വി, ബിച്ചു കോയ, റയാൻ ഷെരീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.