ഇന്ത്യ സഖ്യത്തിന്റെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്ന ഇന്ത്യാ സഖ്യത്തിന്റെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശത്തിന്റെ കരട് കമ്മീഷന് ഉടന്‍ തയാറാക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സ്ഥാനാര്‍ഥികളുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണ്. അത്യന്തം ഗുരുതരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കേജരിവാളിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ശേഷം അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ തൃണമൂല്‍ എംപിയും ബംഗാളിലെ സ്ഥാനാര്‍ഥിയുമായ മഹുവയുടെ വീട്ടില്‍ സിബിഐ റെയ്ഡിനെത്തി. ഇതിനെതിരേ മഹുവയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.