തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് മന്ത്രി മുഹമ്മദ് റിയാസ്..?; ചിത്രീകരിച്ച വീഡിയോഗ്രാഫറെ സ്ഥലത്ത് നിന്നും മാറ്റി എളമരം കരീം
12:40 PM Apr 02, 2024 IST
|
Veekshanam
Advertisement
Advertisement
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപണമുയരുന്നു. 'കോഴിക്കോടിന്റെ വികസനത്തിന് കായിക ലോകം ഒന്നിക്കുന്നു' എന്ന പരിപാടിയിലാണ് മന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ പ്രസംഗിച്ചത്. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എളമരം കരീം വിജയിച്ചാൽ കായിക കേരളത്തിന് സംസ്ഥാന സർക്കാർ കൂടി സംഭാവന നൽകുമെന്ന തരത്തിലുള്ള പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച വീഡിയോഗ്രാഫറെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം വേദിക്ക് പിന്നിലേക്ക് മാറ്റുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
Next Article