തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
01:54 PM Oct 08, 2024 IST | Online Desk
Advertisement
ഡല്‍ഹി: ഹരിയാന, ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ‘ലോക്‌സഭ തിരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റാകാന്‍ വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നുവോ? എന്ന് ജയറാം രമേശ് എക്‌സില്‍ എഴുതിയ കുറുപ്പില്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ വളരെ വൈകിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ലോക്‌സഭതെരഞ്ഞെടുപ്പിലും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഹരിയാനയിലും ജമ്മുകശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് ഫലം വൈകുന്നത്.
Advertisement