4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; തീയതി 3 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും
11:45 AM Aug 16, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 3 നും 26 നുമായി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരി വരെ നീളും.
Advertisement
Next Article