തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; കണ്ടുനിന്നവര്‍ പരിഭ്രാന്തരായി
12:46 PM Mar 23, 2024 IST
|
ലേഖകന്‍
Advertisement
Advertisement
തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്‌ക്വാഡ് എത്തി തളക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10 :30 ഓടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്.
പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു
ആനകള്‍ പരസ്പരം പോരടിച്ച ശേഷം ഓടി. അതോടെ പരിഭ്രാന്തരായി കാഴ്ചക്കാർ ചിതറിയോടി. സ്ഥലത്ത് ഉണ്ടായിരുന്ന പാപ്പാന്മാര്‍ ആനകളെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.
Next Article