'അകലെ നിന്നും വിശ്വാസങ്ങളെ മുറുകെപ്പിടിക്കാം'; എല്ലാം മൊബൈൽ ആപ്ലിക്കേഷന് സ്വീകാര്യതയേറുന്നു
കൊച്ചി: ക്ഷേത്രങ്ങളെ കണ്ടെത്തുവാനും വിവിധ പൂജകളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുംസഹായിക്കുന്ന 'എല്ലാം' മൊബൈൽ ആപ്ലിക്കേഷന് സ്വീകാര്യതയേറുന്നു. നിരവധി പേരാണ് ഈ ആപ്ലിക്കേഷനിലൂടെ തങ്ങളുടെ ഇഷ്ട ദേവതകൾക്ക് പൂജകളും വഴിപാടുകളും അർപ്പിക്കുന്നത്. ആർക്കും എവിടെനിന്നും വളരെ വേഗത്തിൽ പൂജ ബുക്ക് ചെയ്യുവാൻ കഴിയുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ സുതാര്യമായ രീതിയിൽ ഇടപാടുകൾ നടത്തുവാനും കഴിയും. മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ വഴി ക്ഷേത്രങ്ങളിലെ പൂജകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കുകയും അതിൽ നിന്നും എളുപ്പത്തിൽ തന്നെ ബുക്ക് ചെയ്യുവാനും കഴിയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എഴുപതോളം ക്ഷേത്രങ്ങൾ നിലവിൽ 'എല്ലാ'മിൽ ലഭ്യമാണ്. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രം, മലപ്പുറം തിരുനാവായ നവാമുകുന്ദാ ക്ഷേത്രം, എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻകാവ്, തൃപ്രങ്ങോട് ശിവക്ഷേത്രം, സൂര്യ കാലടി മഹാഗണപതി ദേവസ്ഥാനം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.2020ൽ ആരംഭിച്ച അപ്ലിക്കേഷൻ ഇപ്പോൾ ഈ മേഖലയിലെ പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങൾക്ക് പുറമേ പൊതു ഇടങ്ങളിലെ പാർക്കിംഗ് സൗകര്യവും ഭക്ഷണം ബുക്കിംഗ് സൗകര്യവും നിലവിലുണ്ട്. ഇതിന് പുറമേ മറ്റു മേഖലകളിൽ കൂടി കടന്നുവരുവാൻ ഒരുങ്ങുകയാണെന്ന് കമ്പിനി വ്യക്തമാക്കുന്നു. 'എല്ലാം' കണ്ടെത്തുവാനും ബുക്ക് ചെയ്യുവാനും ഉള്ള ഒരിടമായി 'എല്ലാം' മാറുകയാണെന്ന് അനന്തം ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നീതു രാജശേഖരൻ പറഞ്ഞു.