For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇഎംഐ അടക്കണം; ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ

02:13 PM Aug 05, 2024 IST | Online Desk
ഇഎംഐ അടക്കണം  ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ
Advertisement

കല്‍പ്പറ്റ: വയനാട്ടിലെ ഉരുളപൊട്ടലിൽ നിന്നും രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാന്‍ നിരന്തരമായ ഫോൺ വിളികൾ ഉണ്ടാകുന്നതായി പരാതി ഉയർന്നു. ആളുകളുമായി ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്നാണ് ആവശ്യപ്പെട്ടന്നും പരാതിക്കാർ പറഞ്ഞു.

Advertisement

ഇഎംഐ എടുത്തിരുന്നെന്നും ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു നിങ്ങള്‍ സുരക്ഷിതരാണോയെന്ന് ആദ്യം ചോദിച്ചു. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്നിരിക്കുന്നയാളുകളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നും പരാതിക്കാർ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.