Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെക്രട്ടേറിയറ്റ് ക്യാന്റീനിൽ കുടിവെള്ളത്തെച്ചൊല്ലി തമ്മിൽതല്ലി ഇടതു സംഘടന ജീവനക്കാർ; മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം

07:01 PM Aug 12, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ക്യാന്റീനിൽ കുടിവെള്ളത്തെച്ചൊല്ലി തമ്മിൽതല്ലി സിപിഎം അനുകൂല സംഘടന ജീവനക്കാർ. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ട്രഷറിയിലെ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ട്രഷറി ജീവനക്കാരൻ അമലാണ് പ്രശ്നമുണ്ടാക്കിയ തെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരോപിച്ചു.എന്നാൽ ചിലർ മനപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് ട്രഷറി ജീവനക്കാരും ആരോപിച്ചു. സംഭവത്തിൽ ട്രഷറി ജീവനക്കാർക്കെതിരെ ക്യാന്റീൻ ജീവനക്കാർ കന്റോൺമെന്റ് പോലീസിൽ പരാതി നൽകി.

Advertisement

അതേസമയം സെക്രട്ടേറിയറ്റിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്യാ നെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണിയും കൈയേറ്റ ശ്രമവും. സംഘർഷം ചിത്രീകരിക്കുന്നതിനിടെ മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിക്കുകയാ യിരുന്നു.

Tags :
kerala
Advertisement
Next Article