Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാഠപുസ്തക രചനയിലെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക: കെ പി എസ് ടി എ

07:56 PM Nov 25, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം : പുതിയ പാഠ്യപദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആശയ ഗതിയുള്ളവരെ പൂർണ്ണമായിഒഴിവാക്കിയാണ് ഇടതു സർക്കാർ പാഠ്യപദ്ധതി രചന പൂർത്തിയാക്കുന്നത്. പാഠപുസ്തക രചനയിലെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് സി ഇ ആർ ടി ഓഫീസ് മാർച്ച് നടത്തി.മുൻ മന്ത്രി വി. സി. കബീർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.കരിക്കുലം കമ്മിറ്റി,കോർ കമ്മിറ്റി,സൂക്ഷ്മ ചർച്ചയ്ക്കുള്ള കുറിപ്പ് തയ്യാറാക്കിയ ഫോക്കസ് ഗ്രൂപ്പ് ,പുസ്തക രചന എന്നിവയിൽ നിന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രവർത്തകരെ പൂർണ്ണമായി ഒഴിവാക്കി. പാഠപുസ്തക രചനക്ക് മുമ്പ് പൂർത്തിയാവേണ്ട കെസിഎഫ് 2023 പാഠപുസ്തക രചന പാതിവഴിയിലെത്തിയപ്പോഴാണ് പ്രഖ്യാപിച്ചത്.സമൂഹ ചർച്ചയ്ക്ക് നൽകിയ കുറിപ്പുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ചേർത്ത് ആരാണ് കെസിഎഫ് തയ്യാറാക്കിയതെന്ന് പോലും വ്യക്തമല്ല.പാഠപുസ്തക രചനയ്ക്കായി മികച്ചവരെ കണ്ടെത്താൻ എസ് സി ഇ ആർ ടി പരീക്ഷ പ്രഖ്യാപിക്കുക നടത്തുകയും ചെയ്തു ഇതുവരെ റിസൾട്ട് പ്രഖ്യാപിക്കുകയോ അർഹതയുള്ള വരെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല.പകരം അനർഹരായവരും പരീക്ഷ എഴുതാത്തവരും പാഠപുസ്തക രചന നടത്തുന്ന ഭീതിജനകമായ സാഹചര്യം നിലനിൽക്കുന്നു. പാഠപുസ്തകം തയ്യാറാക്കാൻ കുട്ടികളോട് പോലും അഭിപ്രായം ചോദിച്ച് എന്ന് പറയുന്നവർ പാഠപുസ്തക രചനയിലെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുന്നു.യാതൊരു പുതുമയും അവകാശപ്പെടാൻ ഇല്ലാതെ 1997,2007 പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ തുടർച്ചയാണെന്ന് പ്രഖ്യാപിക്കുന്ന കെസിഎഫ് 2023 - 2013ലെ പാഠ്യപദ്ധതി പരിഷ്കരണത്തെ അവഗണിക്കുകയും ചെയ്യുന്നു.പരാതികൾ ഇല്ലാതെ പൊതുസമൂഹം സ്വീകരിച്ച 2013ലെ പാഠ്യപദ്ധതി സമീപനങ്ങളെ അവഗണിച്ച് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്ന തൊണ്ണൂറ്റിയേഴ്,2007 പരിഷ്കരണ രീതികളുടെ തുടർച്ചയുമായി മുന്നോട്ടുപോകുന്നതിൽ പൊതുസമൂഹത്തിന് കടുത്ത ആശങ്കയുണ്ട്. കേന്ദ്രത്തിന്റെ ചരിത്ര തമസ്കരണത്തെയും ഫാസിസത്തെയും എതിർക്കുന്നുവെന്ന് പുറമേ നടിക്കുന്നവർ അതേ രീതിയാണ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കെ പി എസ് ടി യെ സംസ്ഥാന കമ്മിറ്റി ആരോപിച്ചു സംസ്ഥാന പ്രസിഡന്റ്‌ കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, എം സലാഹുദ്ദീൻ, സീനിയർ വൈസ് പ്രസിഡന്റ്‌ എൻ. ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ, ടി എ ഷാഹിദ് റഹ്മാൻ, എൻ രാജ്മോഹൻഎന്നിവർ പ്രസംഗിച്ചു.കെ രമേശൻ,ബി. സുനിൽകുമാർ, വി മണികണ്ഠൻ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജികെ ഗിരിജ, പി വി ജ്യോതി, സാജു ജോർജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Advertisement

Advertisement
Next Article