കരുവന്നൂർ കേസിലെ പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
02:05 PM Apr 15, 2024 IST
|
Online Desk
Advertisement
കരുവന്നൂർ കേസിലെ പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാൻ സന്നദ്ധത അറിയിച്ച് ഇ ഡി. നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്ക് നൽകുന്നതിൽ വിരോധമില്ലെന്ന് പിഎംഎൽഎ കോടതിയിൽ ഇ ഡി നിലപാട് അറിയിച്ചത്.
Advertisement
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും പണം തിരികെ ലഭിക്കുന്നില്ലെന്നും 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടുകെട്ടിയിട്ടുണ്ടെന്നും 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചിരിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കി.
Next Article