For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രൊമോഷൻ നിർത്തിവച്ച് അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുന്നു; ചവറ ജയകുമാർ

08:16 PM Aug 29, 2024 IST | Online Desk
തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രൊമോഷൻ നിർത്തിവച്ച് അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുന്നു  ചവറ ജയകുമാർ
Advertisement

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രൊമോഷനുകൾ കഴിഞ്ഞ ഒരു വർഷമായി തടഞ്ഞുവച്ച് അപ്രഖ്യാപിത നിയമന നിരോധനം നടത്തുകണെന്ന് കേരളഎൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. 197 സെക്രട്ടറി തസ്തികകളാണ് പഞ്ചായത്തുകളിൽ ഒഴിഞ്ഞു കിടക്കുന്നത്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇതേ അവസ്ഥയാണ്. തീരുമാനങ്ങൾ എടുക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്ത കാരണത്താൽ പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയാണ്
ഇതുമൂലം ഉണ്ടാകുന്നത്. മുകൾ തട്ടിലുള്ള തസ്തികകളിൽ പ്രമോഷൻ നടക്കാത്തതുമൂലം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിനു മുന്നിൽ മുട്ടുകാലിൽ ഇഴയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനം നടത്താതെ എല്ലാ പഞ്ചായത്തുകളിലും പുതിയ വാർഡ് രൂപീകരിക്കുന്ന നടപടി പ്രാദേശിക വികസനത്തിൽ തടസ്സം സൃഷ്ടിക്കുകയാണ്.
കുടിവെള്ളം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഭവന പദ്ധതികൾ,തൊഴിലുറപ്പ് മുതലായ സേവനങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. പുതിയ പഞ്ചായത്തുകൾ വരുമ്പോൾ നൂറുകണക്കിന് തസ്തികൾ സൃഷ്ടിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ മെയ് മാസത്തിൽ മാത്രം നിരവധി ജീവനക്കാർ വിരമിച്ചിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് പ്രമോഷനുകൾ നടന്നിട്ടില്ല.
ലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ കാത്തിരിക്കുമ്പോൾ തസ്തികകൾ ഒഴിച്ചിട്ട് അപ്രഖ്യാപിത നിയമന നിരോധനം നടത്തുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ചവറ ജയകുമാർ കുറ്റപ്പെടുത്തി.

ഇതിനൊക്കെ പുറമേ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിരന്തരം കവർന്നെടുക്കുകയും ശമ്പളം പോലും പിടിച്ചെടുക്കാൻ ഗൂഢ നീക്കം നടത്തുകയും ചെയ്യുന്നു. തദ്ദേശ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ മാസം നടപ്പാക്കേണ്ടിയിരുന്ന സ്ഥലം മാറ്റം ആറുമാസങ്ങൾക്ക് ശേഷം അപൂർണ്ണമായി പ്രസിദ്ധീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കരട് ലിസ്റ്റിൽ ഉണ്ടായിരുന്നവരെ അപ്പാടെ വെട്ടിനിരത്തി. റവന്യൂ വകുപ്പിലെ എച്ച് ആർ എം എം എസ് വഴി നടപ്പാക്കുന്ന സ്ഥലം മാറ്റത്തിേൻ്റെ മാനദണ്ഡങ്ങളിൽ ഹയർ ഓപ്‌ഷൻ നിലനിർത്തിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മാതൃകയാക്കണം. ജനസംഖ്യക്ക് ആനുപാതികമായി തസ്തികൾ സൃഷ്ടിക്കാത്തത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്.
നിലവിലുള്ള ജീവനക്കാർ വർദ്ധിച്ച ജോലിഭാരം മൂലം വലിയ സമ്മർദ്ദമാണ് അനുഭവിക്കുന്നത്.
പ്രാദേശിക വികസനത്തിന്റെ ചുക്കാൻ പിടിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പിന്നോട്ടടിക്കാൻ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കഴിയുകയുള്ളൂ എന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജാഫർഖാൻ മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻറ് ആർ. എസ്. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. വി.എസ്. രാകേഷ്, എം എസ് അജിത് കുമാർ, സി.ഷാജി ജോർജ് ആൻറണി എന്നിവർ സംസാരിച്ചു

Tags :
Author Image

Online Desk

View all posts

Advertisement

.