Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

!സഹപ്രവർത്തകരെയാകെ കണ്ണീരിലാഴ്ത്തി ടോണി യാത്രയായി!

06:13 PM Feb 02, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോണി മാത്യു (44) ആണ് മരണമടഞ്ഞത്. സി സൈബർ വിങ്ന്റെ ജി സി സി തല കോർഡിനേറ്റർ റും . അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ സീന ടോണി അഹമ്മദി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. മൂത്ത മകൻ ക്രിസ്റ്റോ മാത്യു ടോണി നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്നു. ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണിഎന്നീ രണ്ടു കുട്ടികൾ കൂടിയുണ്ട്. ടോണിയുടെ മാതാപിതാക്കളും ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണപ്പെട്ടത് എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ ഓ ഐ സി സി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisement

ജനിച്ചു വീണത് കോൺഗ്രസ്സ് ആയി, മരിച്ചു കിടക്കുമ്പോഴും കോൺഗ്രസ് ആയിരിക്കും എന്ന് തന്റെ മുഖ പുസ്തക താളുകളിൽ കുറിച്ചിട്ടിരുന്ന ടോണി തന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിച്ചുകൊണ്ട് ഓർമ്മ മങ്ങും വരെ പ്രസ്ഥാനത്തിനായി സോഷ്യൽ മീഡിയ കളിൽ സജ്ജീവമായിരുന്നു. കുവൈറ്റിലെ ഒഐസിസി പ്രവർത്തകർക്ക് ആവേശം നൽകിയിരുന്ന ടോണി ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ എന്ന നിലയിൽ ഏവർക്കും പ്രിയങ്കരനായിരുന്നു. ഒഐസിസി പ്രവർത്തകർക്ക് വളരെ ഉർജ്ജസ്വലനായിരുന്ന ഒരു സഹ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ പ്രിയ സുഹൃത്തിന്റെ ജീവന് വേണ്ടി ആയിരങ്ങളുടെ പ്രാര്ഥനകളാണ് വിവിധ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വന്നു കൊണ്ടിരുന്നത്. എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അവസാനം ടോണി യാത്രയാവുക യായിരുന്നു.

Advertisement
Next Article