രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ പി ജയരാജൻ സമ്മതിച്ചിട്ടുണ്ട്, തന്റെ കയ്യിലുള്ളത് വ്യാജനല്ല ഒറിജിനൽ ചിത്രമെന്ന് ; വിഡി സതീശൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് ബസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ.പി. തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തൻ്റെ പക്കലുള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും സതീശൻ വ്യക്തമാക്കി. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഈഡി റെയ്ഡിന് ശേഷ മാണ്. ജയരാജൻ പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുക യാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.