ബിജെപിയ്ക്ക് വേണ്ടി ഏറ്റവും നല്ല പിആർ വർക്ക് ചെയ്യുന്നത് ഇപി ജയരാജൻ ; കെ സി വേണുഗോപാൽ
ആലപ്പുഴ : കേരളത്തിൽ ബിജെപി സിപിഎം രഹസ്യ ബന്ധമുണ്ടെന്ന് കെ സി വേണുഗോപാൽ. അത് വ്യക്തമാക്കുന്നതരത്തിൽ പരസ്യ പ്രതികരണവുമായി എത്തുമ്പോൾ ആളുകൾക്ക് മനസ്സിലാകും.
"കേരളത്തിലെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണ്. അത് ബിജെപി പോലും പറഞ്ഞിട്ടില്ല. ഇവിടുത്തെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അത് ബിജെപിയും എൽഡിഎഫും ആണെന്ന് പറയുന്നത് ബിജെപിക്ക് വേണ്ടിയിട്ടുള്ള ഏറ്റവും നല്ല പിആർ വർക്ക് ആണ്". ബിജെപിയ്ക്ക് വേണ്ടി ഏറ്റവും നല്ല പിആർ വർക്ക് ചെയ്യണ്ട അയാളാണോ ജയരാജനെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
അത് പറഞ്ഞിട്ട് പോലും ഇ പി ജയരാജനെതിരെ പാർട്ടിയുടെ ഭാഗത്തുനിന്നും ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് പറയേണ്ടത് എൽഡിഎഫ് കൺവീനർ ആണോ എന്നും വേണുഗോപാൽ ചോദിച്ചു. എല്ലാം കൂട്ടി വായിക്കുമ്പോൾ മനസ്സിലാകും കേരളത്തിൽ ബിജെപി സിപിഎം രഹസ്യ ബന്ധം. എല്ലാകാലത്തും ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന എളിയ പ്രവർത്തകനാണ് താനെന്നും മുന്നോട്ടും അത് ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തിരഞ്ഞെടുപ്പിന് പണം മുടക്കാൻ പോലും കഴിയുന്നില്ല. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.