ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ എന്ന് മനസ്സിലാവുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍
03:29 PM Apr 29, 2024 IST
|
Veekshanam
Advertisement
പത്തനംതിട്ട: ഇ പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ എന്ന് മനസ്സിലാവുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.പിണറായി വിജയന്റെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നത്. എന്തുകൊണ്ടാണ് കൂടി കാഴ്ച കേരളീയ സമൂഹത്തോട് വെളിപ്പെടുത്താതിരുന്നത്. ഇ പി ജയരാജനെ കണ്ടപ്പോള്‍ പ്രകാശ് ജാവദേക്കര്‍ തുക്കടാ ബോര്‍ഡ് ചെയര്‍മാന്‍ പോലുമല്ല. കേന്ദ്രമന്ത്രിയോ ഗവര്‍ണ്ണറോ അല്ല.കേരളത്തില്‍ സിപിഐഎമ്മില്‍ നിന്നുകൊണ്ടുതന്നെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ല. തന്റെ വീട്ടിലേക്ക് ഒരു ബിജെപി പ്രഭാരിയോ പ്രവര്‍ത്തകനോ വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Advertisement
Next Article