For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വോട്ടിംഗ് ദിനത്തിൽ കത്തിപ്പടർന്ന് ഇ.പി ജയരാജന്റെ ആത്മകഥ 'കട്ടൻചായയും പരിപ്പു വടയും'; പി.സരിൻ അവസരവാദിയെന്നും വിമർശനം

09:34 AM Nov 13, 2024 IST | Online Desk
വോട്ടിംഗ് ദിനത്തിൽ കത്തിപ്പടർന്ന് ഇ പി ജയരാജന്റെ ആത്മകഥ  കട്ടൻചായയും പരിപ്പു വടയും   പി സരിൻ അവസരവാദിയെന്നും വിമർശനം
Advertisement

കണ്ണൂർ: വോട്ടിംഗ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജ യരാജന്റെ ആത്മകഥ. 'കട്ടൻചായയും പരിപ്പു വടയും - ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം' എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തിൽ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ അവസരവാദിയാണെന്ന് പുസ്‌തകം പറയുന്നു. സ്വതന്ത്രർ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം.

Advertisement

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയതിൽ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്‌ദേക്കർ കൂടിക്കാ ഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശlദീകരിച്ചു. കൂടിക്കാഴ്‌ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കി യതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതുസ്ഥലത്ത് വെച്ചാണെന്നും അദ്ദേഹം പറയുന്നു. മരിക്കുംവരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വ‌പ്നം കണ്ടാൽ താൻ മരിച്ചു എന്നർഥമെന്നും അദ്ദേഹം പറയുന്നു.

"കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിലാണ് ആത്മകഥ പുറത്തിറങ്ങുന്നത്. ഡിസി ബുക്സ‌് ആണ് പ്രസാധകർ. പുസ്തതകത്തിന്റെ കവർപേജ് ഡിസി ബുക്സ് നേരത്തെ പുറത്തിറക്കിയിരുന്നു. പുസ്തകം ഇന്നുമുതൽ വായനക്കാർക്ക് മുന്നിലെത്തുമെന്നാണ് വിവരം

Tags :
Author Image

Online Desk

View all posts

Advertisement

.