പിണക്കം മാറാതെ ഇ പി ; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കില്ല
10:54 AM Sep 23, 2024 IST | Online Desk
Advertisement
കണ്ണൂർ: എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ പി ജയരാജന്‍. പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ് ഇ പി. തിങ്കളാഴ്ച അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുക്കില്ല. പയ്യാമ്പലത്തെ പരിപാടിയില്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നുവെങ്കിലും അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം.എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ പി പങ്കെടുത്തിരുന്നില്ല.
Advertisement